ഇസ്ലാമാബാദ് : വെടിയുതിർത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിൽ മൂന്ന് മരണം . 8 വയസ്സുള്ള പെൺകുട്ടിയടക്കമാണ് കൊല്ലപ്പെട്ടത് . അശ്രദ്ധമായി വെടിവച്ചതാണ് മരണകാരണം . സംഭവത്തിൽ 60 ലധികം പേർക്ക് പരിക്കേറ്റു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്കൊപ്പം, ആക്രമണങ്ങളും നടന്നു. കറാച്ചിയിലുടനീളം സമാനമായ ആഘോഷ വെടിവയ്‌പ്പ് സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
കറാച്ചിയിലെ അസിസാബാദിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചത്. കോറാങ്കി മേഖലയില്‍ നടന്ന വെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും വെടിയേറ്റ് മരിച്ചു.
ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്.അതിനിടെ, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍നിന്നായി ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്
ഈ വർഷം ആദ്യം, കറാച്ചിയിൽ വെടിവയ്‌പ്പുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലാണ്. ജനുവരിയിൽ മാത്രം അഞ്ച് സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 42 പേർ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. 233 പേർക്ക് പരിക്കേറ്റു, അതിൽ അഞ്ച് പേർ സ്ത്രീകളാണ്.