തിരുവനന്തപുരം: പാകിസ്ഥാനുമായുള്ള പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയനിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. കാരണം പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായതിനാല്‍ ചൈനയ്‌ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ചൈനയ്‌ക്ക് സാധിക്കും. അതുകൊണ്ടാകാം മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് ചൈനയുടെ പിന്തുണ തേടിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന മോദിയുടെ ഈ നീക്കം പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ ചൈനയുമായി പ്രശ്നം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാക്കാലത്തും അങ്ങിനെ തന്നെ തുടരട്ടെ എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്‌ട്രീയപരമായി ആയുധമാക്കാതെ, ഏഷ്യയില്‍ പുതിയ ഒരു അധ്യായം തുറക്കുകയായിരുന്നു ഇന്ത്യ ചെയ്തത് എന്ന് വേണം മോദിയുടെ ചൈനാസന്ദര്‍ശനത്തെ വിലയിരുത്താന്‍.- ആരിഫ് പറഞ്ഞു.
ഉണ്ടായിരുന്നു എന്നത് മാത്രം മതി എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഇതുകൊണ്ട് നമ്മുടെ രാജ്യത്തിന് മാത്രമേ ദോഷമായി വരൂ. ചൈനയുമായുള്ള ബന്ധങ്ങള്‍ എല്ലാക്കാലത്തും സംഘര്‍ഷത്തില്‍
പ്രായോഗികമായി ചിന്തിച്ചാല്‍ കാര്യങ്ങള്‍ നടന്നുപോകാനുള്ള രീതിയിലുള്ള ഒരു ബന്ധമാണ് ആവശ്യം. അതിനാണ് മോദി ശ്രമിക്കുന്നത്. ചൈന എപ്പോഴും സ്വാര്‍ത്ഥതയുള്ള ഒരുരാജ്യമായിരുന്നു എപ്പോഴും. അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തിലുള്ള ബന്ധങ്ങളിലേ ചൈന ഏര്‍പ്പെടാറുള്ളൂ എന്ന് ചരിത്രം നോക്കിയാല്‍ മനസ്സിലാക്കാനാകും. എങ്കിലും അതിന് മാറ്റം വരുത്താനുള്ള ശ്രമമാണ് മോദി നടത്തുന്നത്. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. – ആരിഫ് ഹുസൈന്‍ പറയുന്നു.