• Mon. May 19th, 2025

24×7 Live News

Apdin News

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

Byadmin

May 18, 2025


ഇസ്ലാമബാദ് : പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര (ഇവര്‍ പാകിസ്ഥാനില്‍ ഫാത്തിമ എന്ന പേരും ഉപയോഗിച്ചിരുന്നു) എന്ന യൂട്യൂബർ 2024 ഏപ്രിലിൽ പാകിസ്ഥാനിൽ പോയി, പാകിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെറീഫിനെ കണ്ടതിന്റെ വീഡിയോ പുറത്ത്.

നവാസ് ഷെറീഫ് പഴയ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളാണ് മറിയം നവാസ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിന്റെ സഹോദരനാണ് നവാസ് ഷെരീഫ്. ഇതിനര്‍ത്ഥം എത്രമാത്രം അടുപ്പമാണ് ഇന്ത്യയെ ശക്തമായി എതിര്‍ക്കുന്ന ഷെരീഫ് കുടുംബവുമായി ജ്യോതി മല്‍ഹോത്ര പുലര്‍ത്തുന്നതെന്നത് വ്യക്തമാവുന്നു.

സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും സംശയത്തിന്റെ നിഴലിലാക്കുന്ന ജ്യോതി മല്‍ഹോത്രയുടെ വീഡിയോ

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യന്‍ സേനയ്‌ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ പൊതുവായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ആശയം തന്നെ ജ്യോതി മല്‍ഹോത്രയും തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചിരുന്നു. പഹല്‍ഗാമില്‍ സൈനികരെ ആരെയും കണ്ടില്ലെന്നും ഇത് ദുരൂഹത സൃഷ്ടിക്കുന്നുവെന്നും തരത്തില്‍ സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും ജ്യോതി മല്‍ഹോത്ര വിമര്‍ശിച്ചിരുന്നു.

ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ സൈന്യത്തിനും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കും ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നതായി പറയുന്നു. രണ്ട് തവണ 33കാരിയായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ദൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഡാനിഷുമായുള്ള അടുപ്പവും രഹസ്യബന്ധവും കാരണം അയാളുടെ കൂടെ പാകിസ്ഥാനിൽ പോയി ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും അറിയുന്നു. ഇവരോടൊപ്പം അറസ്റ്റിലായ മറ്റ് ആറ് പേര്‍ താഴെ പറയുന്നവരാണ്:

1 യാമിൻ മുഹമ്മദ്‌..(യുത്ത് കോൺഗ്രസ് )
2 അർമാൻ.. (മത പണ്ഡിതൻ )
3 ബാനു നസ്രീന.. (മഹിളാ കോൺഗ്രസ്‌ )
4 ഗുസാല ഷേക്ക് . (കോൺഗ്രസ്‌ )
5. ദവീന്ദർധില്ലൻ.. (കർഷക സമരനേതാവ് )

എപ്പോഴും കേന്ദ്രസർക്കാരിനെ വിമർശിച്ചു പോസ്റ്റിടുന്ന ജ്യോതി മല്‍ഹോത്രയുടെ സന്ദേശങ്ങള്‍ വായിക്കാന്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ജനപ്രീതിയുള്ള യൂട്യൂബര്‍മാരെ മോദി സര്‍ക്കാരിനെതിരെ തിരിയ്‌ക്കുന്ന ഗൂഢാലോചന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ പദ്ധതിയാണ്. തങ്ങളുടെ അജണ്ടയ്‌ക്ക് വിരുദ്ധമായ ലോകത്തിലെ മറ്റ് സര്‍ക്കാരുകളെ അട്ടിമറിക്കുന്ന യുഎസിലെ സമാന്തര ശക്തിയായ ഡീപ് സ്റ്റേറ്റും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍മാരെയും വ്ളോഗര്‍മാരെയും അഭിപ്രായരൂപീകരണത്തിന് ഉപയോഗിക്കുന്ന അജണ്ട പിന്തുടരുന്നവരാണ്. ഇന്ത്യയില്‍ ഇവരുടെ ശത്രുവായ മോദി സര്‍ക്കാരിനെതിരെ ഡീപ് സ്റ്റേറ്റും ജോര്‍ജ്ജ് സോറോസ് ധനസഹായമുള്ള എന്‍ജിഒമാരും വ്ളോഗര്‍മാരെയും യൂട്യൂബര്‍മാരെയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരെയും നല്ല തുക നല്‍കി തന്നെ അവരുടെ അജണ്ടയ്‌ക്കായി ഉപയോഗിക്കുന്നുണ്ട്.

ജ്യോതി മല്‍ഹോത്രയുടെ വീഡിയോകളിലും ഈ തീം കാണാം. ഓരോ ഘട്ടത്തിലും ഇവര്‍ നിരന്തരമായി മോദി സര്‍ക്കാരിനെതിരെ പ്രചാരണം അഴിച്ചുവിടുന്ന വീഡിയോകള്‍ ചെയ്തിരുന്നു. വ്യാജ ആരോപണം ഉന്നയിച്ച ഗുസ്തി താരങ്ങളെ അനുകൂലിച്ച് സംസാരിക്കുക.. കർഷക സമരം ആളിക്കത്തിപ്പിക്കാൻ ശ്രമിക്കുക തുടങ്ങി മോദി വിരുദ്ധ അജണ്ടകളുള്ള നിരവധി വീഡിയോകള്‍ ജ്യോതി മല്‍ഹോത്ര ചെയ്തിരുന്നതായി പറയുന്നു. ഇതെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.



By admin