
ന്യൂദല്‍ഹി:വിവിധ രാജ്യങ്ങള്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ തിക്കിത്തിരക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 450 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് പ്രതിരോധവൃത്തങ്ങള്‍ പറയുന്നു. ഇത് ഏകദേശം 40,000 കോടിയോളം വരും. ഇന്ത്യയുടെ പ്രതിരോധരംഗത്തെ വന്‍കുതിപ്പാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ ഏതൊക്കെ രാജ്യങ്ങളിലേക്ക് എത്ര തുകയ്‌ക്കുള്ള കയറ്റുമതി നടക്കും എന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ബ്രഹ്മോസ് മിസൈലിന് സാധിക്കും. പാകിസ്ഥാനിലെ ഒമ്പത് വ്യോമബേസുകളെയും നിരവധി തീവ്രവാദിക്യാമ്പുകളേയും വിജയകരമായി തകര്‍ത്തതോടെയാണ് ബ്രഹ്മോസിന് അന്താരാഷ്‌ട്ര പ്രാധാന്യം കൈവന്നത്.
ആദ്യ ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ദൗത്യം ഈയിടെ വിജയകരമായി ഇന്ത്യ പൂര്‍ത്തീകരിച്ചിരുന്നു. ഫിലിപ്പൈന്‍സിന് നല്‍കിയ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ കടലിലേക്ക് പായിച്ച് ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് ആദ്യ ബ്രഹ്മോസ് പരീക്ഷണം നടത്തി.തെക്കന്‍ ചൈനാക്കടല്‍ ലാക്കാക്കിയാണ് സമുദ്രതീരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റ് ഫിലിപ്പൈന്‍സ് സ്ഥാപിച്ചിരിക്കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങളെ ചെറുക്കാനാണ് ഫിലിപ്പൈന്‍സ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങിയത്. 2022ല്‍ ആണ് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. അത് ഈയിടെയാണ് മൂന്നാമത്തെ ബ്രഹ്മോസ് ബാറ്ററി യൂണിറ്റ് ഇന്ത്യ അയച്ചത്. ഒരു ബ്രഹ്മോസ് ബാറ്ററി യൂണിറ്റിന് 1100 കോടി രൂപ വീതം 3300 കോടി രൂപയ്‌ക്കാണ് മൂന്ന് ബ്രഹ്മോസ് ബാറ്ററി യൂണിറ്റുകള്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയത്.
ഇന്തോനേഷ്യയാണ് മറ്റൊരു രാജ്യം. ഇവിടേക്ക് ബ്രഹ്മോസ് കയറ്റുമതി ചെയ്യാന്‍ റഷ്യയുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് കാത്തിരിക്കുകയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയക്ത സംരംഭമാണ് ബ്രഹ്മോസ് എന്നതിനാലാണ് റഷ്യയുടെ അനുമതി കൂടി വേണ്ടിവരുന്നത്.