• Fri. May 9th, 2025

24×7 Live News

Apdin News

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

Byadmin

May 9, 2025



ന്യൂദല്‍ഹി: ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാന്‍ ആക്രമണം നടത്തവെ പാകിസ്ഥാന്റെ രണ്ട പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ട്.ഇതില്‍ ഒരു പാകിസ്ഥാനി പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തത് രാജസ്ഥാനില്‍ നിന്നാണ്.

അതേസമയം, ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ആളപായമില്ലെന്നുംപ്രതിരോധ മന്ത്രാലം അറിയിച്ചു.

അതേസമയം, ഇന്ത്യയുടെ തിരിച്ചടി തുടരുകയാണ്.പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുകയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്.

 

By admin