• Fri. Oct 3rd, 2025

24×7 Live News

Apdin News

പാകിസ്ഥാന് നാണക്കേടായി മൊഹ് സിന്‍ നഖ് വി; ബിസിസിഐ ഇംപീച്ച് ചെയ്യുമെന്ന് പേടി; മൊഹ് സിന്‍ നഖ് വി ചാമ്പ്യന്‍സ് ട്രോഫി കൈമാറാന്‍ സമ്മതിച്ചു

Byadmin

Oct 1, 2025



ദുബായ്: പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മൊഹ് സിന്‍ നഖ് വി. ചാമ്പ്യന്‍സ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറാന്‍ നഖ് വി സമ്മതിച്ചതായി വാര്‍ത്ത.

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യുദാവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മൊഹമ്മദ് നഖ് വിയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫ് ഫൈനലിന്റെ സമ്മാനദാനച്ചടങ്ങിന്റെ വേദിയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫിയുമായി നഖ് വിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും കളം വിട്ടിരുന്നു. ഇത് വിവാദമായതോടെ, ട്രോഫി കൈമാറിയില്ലെങ്കില്‍ നഖ്വിയെ ഇംപീച്ച് ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) താക്കീത് ചെയ്തിരുന്നു. ഇത് ഭയന്നാണ് മൊഹ്സിന്‍ നഖ് വി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് ട്രോഫി കൈമാറാമെന്ന് സമ്മതിച്ചതെന്ന് അറിയുന്നു.

അതേ സമയം യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ടീമിന് ട്രോഫി എപ്പോള്‍ കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നഖ് വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിസമ്മതിച്ചതിരുന്നു. ഇതിനു പിന്നാലെ നഖ് വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നഖ് വി സ്റ്റേഡിയം വിട്ടുപോയപ്പോള്‍ ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ കൊണ്ടുപോയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തില്‍ നഖ് വിയെ ബിസിസിഐ രൂക്ഷമായി വിമര്‍ശിക്കുകയും ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതല്ലെങ്കില്‍ നഖ് വിയെ വിചാരണയ്‌ക്ക് വിധേയമാക്കുമെന്നും ബിസിസിഐ ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് ട്രോഫി കൈമാറിയത് എന്നറിയുന്നു.

ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യാ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നഖ് വിയ്‌ക്ക് കൈ നല്‍കിയിരുന്നു. പക്ഷെ പിന്നീട് പാകിസ്ഥാനുമായി നടന്ന മൂന്ന് കളികളിലും മൊഹ് സിന്‍ നഖ് വിക്ക് ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ തയ്യാറായില്ല. ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ശേഷം പ്രതിഫലം പഹല്‍ഗാം ആക്രണമത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചതോടെ മൊഹ് സിന്‍ നഖ് വിയ്‌ക്കും കൂട്ടര്‍ക്കും അത് അപമാനമായി. ഇതോടെ മൊഹ് സിന്‍ നഖ് വിയും ഇന്ത്യന്‍ താരങ്ങളും മാനസികമായി അകന്നിരുന്നു. ഇതാണ് പിന്നീട് മൊഹ് സിന്‍ നഖ് വിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലേക്ക് ഇന്ത്യന്‍ താരങ്ങളെ എത്തിച്തത്.

 

 

 

By admin