• Mon. Apr 20th, 2026

24×7 Live News

Apdin News

പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്നതില്‍ കഴമ്പുണ്ടോ?

Byadmin

Apr 20, 2026


ടെഹ്റാന്‍: പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്ന് കൂടെക്കൂടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെടാറുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവവുമുണ്ടോ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ട് ഇസ്രയേല്‍ ഇറാന്‍ നേതാക്കളെ വധിക്കാതിരിക്കുമോ?

ഒരിക്കലുമല്ല എന്നതാണ് ഇതിന് ഉത്തരം. പാകിസ്ഥാന്‍ ഇറാന്‍ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി ഉള്‍പ്പെടെ എല്ലാ നേതാക്കളെയും വധിച്ച ഇസ്രയേല്‍ എന്തുകൊണ്ടായിരിക്കാം ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെയും മുഹമ്മദ് ബാഖര്‍ ഖാലിബാഫിനെയും വധിക്കാതിരുന്നത്? വാസ്തവത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇസ്രയേലിനോട് ഈ രണ്ടുപേരെയും വധിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്. ട്രംപ് ഇങ്ങിനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ കാരണവുമുണ്ട്. ഈ രണ്ടുപേര്‍ മാത്രമാണ് ഇറാനുമായി നയതന്ത്ര ചര്‍ച്ച നടത്തുന്നതിന് അവശേഷിക്കുന്ന രണ്ട് കണ്ണികള്‍. ഇവരെ രണ്ടുപേരെയും വധിച്ചുകഴിഞ്ഞാല്‍ പിന്നെ ഇറാനുമായി ചര്‍ച്ച നടത്തുന്നത് ദുഷ്കരമായിരിക്കും.

കാരണം ഇറാനില്‍ പിന്നെ ഭരണചക്രം തിരിക്കുക ഐആര്‍ജിസി എന്നറിയപ്പെടുന്ന ആയത്തൊള്ള ഖമേനി രൂപീകരിച്ച ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്സ് എന്ന സേനയുടെ കൈകകളിലായിരിക്കും. ഒരു അപരിഷ്കൃത സേനവിഭാഗമായതിനാല്‍ ഇവരുമായി നയതന്ത്ര ചര്‍ച്ചകള്‍ അസാധ്യമാകും. അതിനാലാണ് ഇസ്രയേല്‍ അബ്ബാസ് അരാഗ്ചിയെയും മുഹമ്മദ് ഖാലിബാഫിനെയും വധിക്കാത്തത്. അതിനാല്‍ ഇറാനില്‍ സ്വതന്ത്രമായാണ് ഈ രണ്ട് നേതാക്കളും സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം സൈക്കിള്‍ ചവുട്ടി റോഡിലൂടെ പോകുന്ന ഖാലിബാഫിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതുപോലെ തെരുവില്‍ നടക്കുന്ന അബ്ബാസ് അരാഗ്ചിയുടെ ചിത്രവും പുറത്തുവന്നിരുന്നു.

ഇവര്‍ ട്രംപിന്റെയും നെതന്യാഹുവിന്റെയും ചാരന്മാരാണോ?

അതേ സമയം, ഇറാന്‍ വിദേശകാര്യമന്ത്രിയും സ്പീക്കറും ട്രംപിന്റെയും ഇസ്രയേലിന്റെയും ചാരന്മാരാണോ എന്ന് മറ്റ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതില്‍ കഴമ്പില്ല. ഇവര്‍ സംരക്ഷിക്കുക ഇറാന്റെ താല്‍പര്യങ്ങള്‍ തന്നെയാണ്. പക്ഷെ ഇപ്പോള്‍ ഇരുമ്പുകൈകളുള്ള ഐആര്‍ജിസിയ്‌ക്കും ട്രംപിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ഈ രണ്ട് നേതാക്കള്‍ തന്നെയാണ്.



By admin