ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ബജറ്റിലെ കമ്മി നികത്തുന്നിനായി ഒരു അടിയന്തിര ഘട്ടത്തില്‍ യുഎഇ പാകിസ്ഥാന് നല്‍കിയ 2 ബില്യണ്‍ യുഎസ് ഡോളര്‍ ഉടന്‍ തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ട് യുഎഇ. ഇതോടെ പാകിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്ഥാന്‍ യുഎഇ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സൗദി അറേബ്യയുമായി അടുക്കുന്നതാണ് യുഎഇയെ ചൊിപ്പിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, സൗദി അറേബ്യയില്‍ നിന്നുള്ള 5 ബില്യണ്‍ ഡോളര്‍, ചൈനയില്‍ നിന്നുള്ള 4 ബില്യണ്‍ ഡോളര്‍, യുഎഇ നിക്ഷേപിച്ച 3 ബില്യണ്‍ ഡോളര്‍ എന്നിവയുള്‍പ്പെടെ ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപങ്ങള്‍ പാകിസ്ഥാന് തിരിച്ചുനല്‍കേണ്ടതായി വരും.
ബാലന്‍സ് ഓഫ് പേയ്‌മെന്റിനെ പിന്തുണയ്‌ക്കുന്നതിനായാണ് യുഎഇ ഈ ഫണ്ട് നല്‍കിയിരുന്നത്. അത് അടുത്തിടെ വരെ നീട്ടിനല്‍കുകയായിരുന്നു. യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫണ്ട് ഉടന്‍ തിരികെ നല്‍കണമെന്നാണ് യുഎഇ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കും.
ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനില്‍ (എസ്.പി.ബി.) സുരക്ഷിത നിക്ഷേപമായാണ് സൂക്ഷിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ പാകിസ്ഥാന്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ അബുദാബിക്ക് തിരികെ നല്‍കണം.
ഈ തുകയ്‌ക്ക് പാകിസ്ഥാന്‍ ഏകദേശം 6 ശതമാനം പലിശ നല്‍കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍, യുഎഇ ഈ നിക്ഷേപം വര്‍ഷം തോറും പുതുക്കി നല്‍കാറായിരുന്നു പതിവ്. എന്നിരുന്നാലും, 2025 ഡിസംബറില്‍, ഈ തുക ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രില്‍ 17 വരെ രണ്ട് മാസത്തേക്കും നീട്ടിനല്‍കി.