• Tue. May 13th, 2025

24×7 Live News

Apdin News

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

Byadmin

May 13, 2025


ലക്നൗ : പാകിസ്ഥാൻ പതാക വീശി പിന്തുണ നൽകുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശമിക്കുന്നതിനിടെയാണ് മുഹമ്മദ് സാജിദ് എന്ന യുവാവ് പിടിയിലായത്. ചില യുവാക്കൾ പാകിസ്ഥാൻ പതാക വീശി പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഒരു വീഡിയോ മുഹമ്മദ് സാജിദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഈ പോസ്റ്റിന്റെ അടിക്കുറിപ്പ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നാണ്. ഹിന്ദു സംഘടനകൾ ഉൾപ്പെടെയുള്ള പ്രദേശത്തെ പൊതുജനങ്ങൾക്കിടയിൽ ഈ പോസ്റ്റ് രോഷത്തിന് കാരണമായി. സംഘടനയുടെ നേതാവ് ഹിമാൻഷു പട്ടേൽ സാജിദിനെതിരെ പോലീസിൽ പരാതി നൽകി.

അതിനു പിന്നാലെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെ ഭയന്ന സാജിദ് പാകിസ്ഥാൻ സിന്ദാബാദിനു പകരം പാകിസ്ഥാൻ മൂർദാബാദും വിളിക്കാൻ ആരംഭിച്ചു . ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ സാജിദ് കരയുകയും ‘പാകിസ്ഥാൻ മുർദാബാദ്’ എന്ന് വിളിക്കുകയും ചെയ്യുന്നത് കാണാം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി പ്രകോപനപരമായ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.

 



By admin