
കറാച്ചി: പാകിസ്ഥാന്‍ സ്വദേശിയായ ഭര്‍ത്താവ് ദല്‍ഹിയില്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാനി യുവതി. പാകിസ്ഥാന്‍ സ്വദേശിനി നികിതയാണ് മോദിയുടെ ഇടപെല്‍ തേടി വീഡിയോ പുറത്തു വിട്ടത്.
തന്നെ പാകിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷമാണ് ഭര്‍ത്താവ് രഹസ്യമായി ദല്‍ഹിയില്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് യുവതി പറയുന്നു. തനിക്കു നീതി ലഭിക്കണമെന്ന് കറാച്ചി സ്വദേശിനി ആവശ്യപ്പെടുന്നു.
ദീര്‍ഘകാല വിസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വംശജന്‍ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചെന്ന് യുവതി പറയുന്നു. ഒരു മാസത്തിന് ശേഷം വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍,
വിസയില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് 2020 ജൂലായ് 9ന് നിര്‍ബന്ധിച്ച് പാകിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു ഇന്ത്യയിലെത്തിക്കാന്‍ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്നാണ് യുവതിയുടെ ആരോപണം.