• Mon. Sep 22nd, 2025

24×7 Live News

Apdin News

പാകിസ്ഥാന്‍: സ്വന്തം ജനതയ്ക്ക് മേല്‍ ബോംബാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു

Byadmin

Sep 22, 2025


ഇസ്ലാമാബാദ്: ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയിലെ തിരാഹ് താഴ്വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാക് വ്യോമസേന എട്ട് എല്‍ എസ് -6 ബോംബുകള്‍ ഇട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിച്ചു. നടപടിയുടെ ലക്ഷ്യം തെഹരീക് ഇ-താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങളായിരുന്നുവെങ്കിലും, കൊല്ലപ്പെട്ടവരില്‍ ഭീകരര്‍ ഇല്ല, സാധാരണ ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്.

By admin