ഇസ്ലാമബാദ്: പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും മൂന്നാം ഭാര്യ നടി സന ജാവേദും വേര്‍പിരിയലിന്റെ വക്കിലോ?അടുത്തിടെ നടന്ന ഒരു ചടങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് സംശയത്തിന് കാരണം.
ചടങ്ങില്‍ ഷോയിബ് മാലിക്കും സന ജാവേദും പരസ്പരം മിണ്ടാതെ ഇരിക്കുന്നതാണ് വൈറലായിരിക്കുന്നത്. ഇരുവരുടെയും ശരീര ഭാഷയും പരസ്പരമുളള അകല്‍ച്ചയെ സൂചിപ്പിക്കുന്നു.ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ആണ് ഷോയിബ് മാലിക്ക് രണ്ടാമത് വിവാഹം കഴിച്ചിരുന്നത്.
പ്രചരിക്കുന്ന വീഡിയോ വൈറലായെങ്കിലും ഷോയിബ് മാലിക്കും സന ജാവേദും കമന്റുകളോട് പ്രതികരിച്ചിട്ടില്ല. ആയിഷ സിദ്ദിഖിയെ ആണ് ഷോയിബ് മാലിക്ക് ആദ്യം വിവാഹം കഴിച്ചത്.കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവാഹ ബന്ധം തകര്‍ന്നു. 2010 ല്‍ താരം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ചു.
ദമ്പതികള്‍ക്ക് 2018 ല്‍ മകന്‍ ഇഷാന്‍ പിറന്നു. എന്നാല്‍ ഒരു ദശാബ്ദത്തിന് ശേഷം, 2024 ന്റെ തുടക്കത്തില്‍ ഈ വിവാഹ ബന്ധം തകര്‍ന്നു.തൊട്ടുപിന്നാലെ, നടി സന ജാവേദിനെ ഷോയിബ് മാലിക്ക് വിവാഹം ചെയ്യുകയായിരുന്നു.