• Thu. Mar 20th, 2025

24×7 Live News

Apdin News

പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വീട്ടിലെത്തി സന്ദർശിച്ച് ഹിന്ദു വിരുദ്ധൻ സാക്കിർ നായിക്: സാക്കിറിനെ പുകഴ്‌ത്തിയ മുഹമ്മദ് ഹഫീസിനും വിമർശനം

Byadmin

Mar 20, 2025



ഇസ്ലാമാബാദ് : ഹിന്ദു വിരുദ്ധനായ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിനെയും സന്ദർശിച്ചു. ഇരുവരുടെയും റായ്‌വിൻഡിലെ വസതിയിൽ വച്ചാണ് കുടിക്കാഴ്ച നടത്തിയത്. സന്ദർശന വേളയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞയാഴ്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസും സാക്കിർ നായിക്കിനെ കണ്ടിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് സാക്കിർ നായിക്കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സാക്കിർ നായിക്കിനെ കണ്ടുമുട്ടിയത് സന്തോഷകരമായിരുന്നു എന്ന് എഴുതുകയും ചെയ്തു.

എന്നാൽ മുഹമ്മദ് ഹഫീസിന്റെ പോസ്റ്റിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശക്തമായിട്ടാണ് പ്രതികരിച്ചത്. ഇതുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ഇന്ത്യൻ സർക്കാരും പാകിസ്ഥാൻ സന്ദർശിക്കാൻ മടിക്കുന്നത് എന്ന് ഒരു ഉപയോക്താവ് എഴുതി. നിങ്ങൾ ഒരു തീവ്രവാദിയെ സ്വാഗതം ചെയ്യുമ്പോൾ, ഇന്ത്യ പാകിസ്ഥാനിൽ കളിക്കുമോ എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

അതേ സമയം കള്ളപ്പണം വെളുപ്പിക്കൽ, മതമൗലികവാദം പ്രോത്സാഹിപ്പിക്കൽ, ഹിന്ദു ദൈവങ്ങളെ അസഭ്യം പറയൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ദ്രോഹകരമായ ജിഹാദി പ്രചാരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലരും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഭീകര പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സാക്കിർ നായിക് പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ആ സമയത്ത്, നായിക് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും ചർച്ചകൾ നടത്തിയിരുന്നു.

By admin