അസല്‍ ഉത്തര്‍ (പഞ്ചാബ്): 1965ലെ ഭാരത-പാകിസ്ഥാന്‍ യുദ്ധത്തില്‍ സൈന്യം വിജയിച്ചതിന്റെ വജ്രജൂബിലി ആഘോഷിച്ചു. ഭാരത സൈന്യത്തിന്റെ വജ്ര കോറിന് കീഴിലുള്ള ഗോള്‍ഡന്‍ ആരോ ഡിവിഷനില്‍ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരി മുഖ്യാതിഥിയായി.
1965ലെ യുദ്ധത്തിന്റെ ഗതി ഭാരതത്തിന് അനുകൂലമാക്കി മാറ്റിയ അദമ്യമായ ധൈര്യവും പരമമായ ത്യാഗവും നിറഞ്ഞ അസല്‍ ഉത്തര്‍ യുദ്ധത്തിലെയും ബര്‍ക്കി യുദ്ധത്തിലെയും ധീരരായ സൈനികര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജൂബിലിയില്‍, കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന് വീര്‍ ചക്ര (മരണാനന്തരം) നല്‍കി. ശത്രു ടാങ്കുകള്‍ നശിപ്പിക്കുന്നതില്‍ അദേഹം കാണിച്ച അതുല്യമായ ധൈര്യവും, ത്യാഗവും ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും ഭാരതത്തിന്റെ അഭിമാനകരമായ സൈനിക പൈതൃകം സംരക്ഷിക്കുന്നതിലും ഭാരത സൈന്യം കാണിക്കുന്ന അചഞ്ചലമായ പ്രതിബദ്ധതക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു.
ഭാരതത്തിലെ ഏറ്റവും ധീരനും നിര്‍ഭയനുമായി ആഘോഷിക്കപ്പെട്ട വീരന്മാരില്‍ ഒരാളോടുള്ള നന്ദി സൂചകമായി, സിക്യൂഎംഎച്ച് അബ്ദുള്‍ ഹമീദിന്റെ സ്മരണയ്‌ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഹമീദ് ഗാലറി, പിവിസി ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. വെസ്റ്റേണ്‍ കമാന്‍ഡിലെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ യുദ്ധ സ്മാരകത്തില്‍ 72 അടി ഉയരമുള്ള ദേശീയ പതാക ഉയര്‍ത്തി.