കാബൂള്‍: അഫ്ഗാനിസ്താനിലെ ഉര്‍ഗുണില്‍ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായ പാക് ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കബീര്‍, സിബ്ഗബ്ത്തുള്ളി, ഹാറൂണ്‍ എന്നിവരും ഉള്‍പ്പെടുന്നു. മറ്റ് അഞ്ച് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
ഈ സംഭവത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ പിന്മാറിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ ആക്രമണത്തെ ഭീരത്വ ആക്രമണം എന്ന് വിശേഷിപ്പിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യാപക ആക്രമണം നടത്തിയിരിക്കുകയാണ്.
48 മണിക്കൂര്‍ വെടിനിര്‍ത്തല്‍
ന്യൂഡല്‍ഹി:പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കരാര്‍ നിലവില്‍ വന്നത്. ഈ സമയയളവില്‍ പ്രശ്‌നപരിഹാരത്തിനുള്ള ആത്മാര്‍ഥശ്രമങ്ങള്‍ ഇരുവശത്തുനിന്നും നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.