• Sat. Dec 6th, 2025

24×7 Live News

Apdin News

പാചകവാതക സിലിണ്ടർ ലോറിയിൽ തീവച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; സിലിണ്ടറുകളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി

Byadmin

Dec 6, 2025



കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന പാചകവാതക സിലിണ്ടർ ലോറിയിൽ തീവച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മറ്റു സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായെന്നാണ്

എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ടുമുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിലാണ് പാർക്ക് ചെയ്യുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി പോയ കാർ യാത്രക്കാരനാണ് സംഭവം സമീപത്തുള്ള വീട്ടുകാരെ അറിയിച്ചത്.

വീട്ടുകാർ ഉടൻ പോലീസിലും വൈക്കം അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. നാട്ടുകാർ പറയുന്നത്. യുവാവ് ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം തലയോലപ്പറമ്പ്- എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു.

By admin