മലപ്പുറം:പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലം അഞ്ചലിന് സമീപം കണ്ടെത്തി.തട്ടിക്കൊണ്ടുപോയ സംഘത്തിലെ 11 പേരെയും പിടികൂടി.
ഇവരെ പാണ്ടിക്കാട് എത്തിക്കും.ഷമീറിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് അറിയുന്നത്.
പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചെന്ന് പൊലീസ് പറഞ്ഞു.വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മലപ്പുറം പൊലീസും കൊല്ലം ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഷമീറിനെ കണ്ടെത്തിയത്.
ഷമീറിനെ പാണ്ടിക്കാട് വച്ച് ചൊവ്വാഴ്ച രാത്രിയാണ് തട്ടിക്കൊണ്ടു പോയത്.ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ .ജിഎല്‍പി സ്‌കൂളിന് മുന്‍പില്‍ വച്ച് കാര്‍ ഇടിച്ചു വീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഷമീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച സംഘം മോചന ദ്രവ്യമായി 1.6 കോടി രൂപ ആവശ്യപ്പെട്ടു.ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം.