ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) ജൂലൈ 7നു സേലം, ഓമല്ലൂർ, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി തിരിച്ചുവിടും. കെആർ പുരത്ത് ഈ ദിവസം സ്റ്റോപ് ഉണ്ടാകില്ല.