• Fri. Apr 4th, 2025

24×7 Live News

Apdin News

പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

Byadmin

Apr 4, 2025


മധുര: പാര്‍ട്ടി കോണ്‍ഗ്രസ നടക്കവെ മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെ് മണിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തിലാണ് മണിയെ പ്രവേശിപ്പിച്ചിട്ടുളളത്. മുന്‍ മന്ത്രിയായ അദ്ദേഹം സിപിഎം കേരള ഘടകം സംസ്ഥാന സമിതി അംഗമാണ് .ഏറെ കാലം പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു.



By admin