• Sat. Oct 11th, 2025

24×7 Live News

Apdin News

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത നാല് പേര്‍ അറസ്റ്റില്‍

Byadmin

Oct 10, 2025



ആലപ്പുഴ: സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ വഴി പരസ്യം നല്‍കി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കുറത്തികാട് സ്വദേശിനിയായ യുവതിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കായംകുളം സ്വദേശികളായ ആദില്‍ മോന്‍ (21), സെയ്താലി (22), മുഹ്‌സിന്‍ (28), ആരോമല്‍ (22) എന്നിവരാണ് പിടിയിലായത്. സമാനമായ രീതിയില്‍ മറ്റ് പലരില്‍ നിന്നും പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരസ്യം നല്‍കി തൊഴിലന്വേഷകരെ പരിചയപ്പെട്ട് വിശ്വാസം നേടിയെടുത്തശേഷം ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് അയച്ചു നല്‍കി വിവിധ ടാസ്‌കുകള്‍ നല്‍കുകയും ലാഭവിഹിതം വാഗ്ദാനം ചെയ്യുകയുമായിരുന്നു നാല്‍വര്‍ സഘത്തിന്‌റെ രീതി. ഇത്തരത്തില്‍ യുവതിയില്‍ നിന്ന് വിവിധ അക്കൗണ്ടുകളിലേക്കായി 1,78,000 രൂപയാണ് പ്രതികള്‍ അയപ്പിച്ചത്. എന്നാല്‍ ലാഭവിഹിതമൊന്നും യുവതിക്ക് നല്‍കിയില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാന കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കുറത്തികാട് പൊലീസ് അറിയിച്ചു.

 

 

By admin