കൊച്ചി : അയ്യമ്പുഴ പാറമടയില്‍ നിന്നും മൂന്ന് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേതാണെന്ന് പ്രാഥമിക നിഗമനം. കളമശേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏകദേശം 18-നും 30-നും ഇടയില്‍ പ്രായമുള്ള ആളുടേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്.
ശരീരത്തില്‍ കാലിന്റെ എല്ലുകള്‍ മാത്രമാണ് പാറമടയില്‍ നിന്ന് കിട്ടിയത്. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരമുള്ള ആളുടേതാണ് ഈ അവശിഷ്ടങ്ങള്‍.
മൃതദേഹത്തിന് ഒരു മാസം മുതല്‍ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നറിയാന്‍ അയ്യമ്പുഴ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കാണാതായ കേസുകള്‍ പൊലീസ് അന്വേഷിക്കുന്നു.