• Sun. Oct 5th, 2025

24×7 Live News

Apdin News

പാ​റ​ശാ​ല​യി​ൽ പ​ച്ച​ക്ക​റി ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

Byadmin

Oct 5, 2025



തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. കാ​രാ​ളി വ​ള​വി​ൽ പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു.

ചാ​ല മാ​ർ​ക്ക​റ്റി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​രാ​ളി വ​ള​വി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ​ത്.

ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജ് (33), സ​ഹാ​യി സ​ന്തോ​ഷ് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ക​ട​ക​ളു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.
</div>

By admin