• Fri. Nov 21st, 2025

24×7 Live News

Apdin News

പാലക്കാട്ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

Byadmin

Nov 21, 2025



പാലക്കാട്: ആലത്തൂര്‍ പാടൂരില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂര്‍ ജാഫര്‍- ജസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

പാടൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ ഉമ്മ റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. റസീനയുടെയും റഹ്മത്തിന്റെയും നില ഗുരുതരമാണ്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

By admin