പാലക്കാട് മീനാക്ഷിപുരത്ത് അജ്ഞാതരുടെ മര്‍ദനമേറ്റ തോട്ടം നടത്തിപ്പുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേല്‍ ആണ് മരിച്ചത്. കന്നിമാരി വരവൂരിലെ തോട്ടത്തില്‍ നാലംഗ സംഘം അതിക്രമിച്ച് കയറി ജ്ഞാനശക്തിയെ മര്‍ദിച്ചിരുന്നു.
ഉടന്‍ ജ്ഞാനശക്തിയെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്നിമാരി വരവൂര്‍ സ്വദേശികളാണ് ജ്ഞാനശക്തി വേലിനെ മര്‍ദിച്ചതെന്നാണ് വിവരം. പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മര്‍ദനമേറ്റതാണോ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളു.