• Fri. Feb 7th, 2025

24×7 Live News

Apdin News

പാലക്കാട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Byadmin

Feb 7, 2025


പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ ആണ് മരിച്ചത്.

വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്നതായിരുന്നു ആനയെ.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങവെയാണ് ആന ഇടഞ്ഞത്. ഒരാള്‍ക്ക് കൂടി പരിക്കേറ്റതായാണ് അറിയുന്നത്. ആനയുടെ മുകളിലിരുന്നവരെ താഴെ തളളിയിട്ടു.

സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സ്ഥലത്ത് നിന്നും മാറ്റി.



By admin