പാലക്കാട്:ശക്തമായ രാഷ്‌ട്രീയ പോരാട്ടം നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.18 ശതമാനം പോളിംഗ്.184 പോളിംഗ് ബൂത്തുകളില്‍ 105 എണ്ണത്തില്‍ 57.06% പോളിംഗ് രേഖപ്പെടുത്തി.
ആദ്യ മണിക്കൂറില്‍ ബൂത്തുകളില്‍ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ പോളിംഗ് മെച്ചപ്പെട്ടു.ചില പ്രദേശങ്ങളില്‍ വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കി.
പോളിംഗിന്റെ ആദ്യഘട്ടങ്ങള്‍ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകള്‍ സംഘര്‍ഷഭരിതമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൂത്തുകളില്‍ പ്രവര്‍ത്തകരുമായെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി.പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി നിയന്ത്രിച്ചു.
ഈ മാസം 23നാണ് വോട്ടെണ്ണല്‍.