കൊച്ചി :പാലക്കാട് ആര്‍ എസ് എസ് ശാരീരിക് പ്രമുഖ് എസ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി.രണ്ടാം പ്രതി അഷ്‌റഫ് മൗലവിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
19-ാം പ്രതി അബ്ദുല്‍ ഖാദര്‍, 20-ാം പ്രതി ഫിറോസ് എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട മറ്റ് രണ്ട് പ്രതികള്‍.യു എ പി എ പ്രകാരമുള്ള കേസായതാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതില്‍ നിര്‍ണായകമായത്.
ദീര്‍ഘകാല കസ്റ്റഡി മാത്രം ജാമ്യത്തിന് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു.പ്രതികള്‍ക്ക് കേസില്‍ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന പ്രത്യേക കോടതി വിലയിരുത്തലില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 71 പ്രതികളും ആയിരത്തിലധികം സാക്ഷികളും ഉളള കേസില്‍ കുറ്റം ചുമത്തുന്നതിനുള്ള സ്റ്റേ സുപ്രീംകോടതി മേയില്‍ നീക്കിയിരുന്നു.
2022 ഏപ്രില്‍ 16ന് പാലക്കാട് മേലാമുറിയില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കടയ്‌ക്കുളളില്‍ കയറി എസ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.