പാലക്കാട്: കള്ള് ഷാപ്പില്‍ വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷാപ്പിലെ ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറയിലെ വിദേശ മദ്യ വില്പനശാലയ്ക്ക് സമീപമായി നടത്തിയിരുന്ന കള്ള് ഷാപ്പില്‍വെച്ചാണ് സംഭവം. താത്കാലിക തൊഴിലാളിയായ മുണ്ടൂര്‍ പന്നമല എന്‍.രമേഷ് (50) ആണ് മരിച്ചത്. ഇതേ ഷാപ്പിലെ ജീവനക്കാരനായിരുന്ന ചള്ളപ്പാത ശാഹുല്‍ മീരാന്‍ (38) ആണ് രമേശിനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.
മദ്യപിക്കാന്‍ ഒരുങ്ങിയ ശാഹുലിനെ രമേശ് തടഞ്ഞത് പ്രകോപനത്തിന് ഇടയാക്കുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
രാത്രി എട്ടര മണിയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പ്രതി പുറകെ നിന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍ ചവിട്ടേറ്റ രമേശ് ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.