• Wed. Oct 23rd, 2024

24×7 Live News

Apdin News

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം

Byadmin

Oct 23, 2024



പാലക്കാട് : കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിലുണ്ടായിരുന്ന പുരുഷന്മാരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കോങ്ങാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

യുവാക്കളാണ് ദുരന്തത്തിനിരയായത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്യവെയാണ് സംഭവം.

നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നു.സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ അറിയിച്ചു.

 

By admin