• Tue. Oct 22nd, 2024

24×7 Live News

Apdin News

പാലക്കാട് ഞാൻ വീടെടുത്തിട്ടുണ്ട്; മരണം വരെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ

Byadmin

Oct 22, 2024


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ ഇനി വരത്തനെന്ന് പറയേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് താന്‍ വീട് എടുത്തതായും മരണം വരെ തന്റെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുൽ. നേരത്തെ ചാണ്ടി ഉമ്മനെ കുറിച്ച് എന്തെല്ലാം പറഞ്ഞു. ചാണ്ടി ഉമ്മന്‍ ഇതാ വേദിയുടെ മുന്നില്‍ ഇരിക്കുന്നു. മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കിയാല്‍ പിന്നാലെ പോകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതികൂല സാഹചര്യമായിരുന്നു. മതേതരത്വത്തിന് ആധികാരിക വിജയം ഉണ്ടാകണം. തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമുണ്ട്. സിപിഎം-ബിജെപി നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാലും വിജയം യുഡിഎഫിന് തന്നെ ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

The post പാലക്കാട് ഞാൻ വീടെടുത്തിട്ടുണ്ട്; മരണം വരെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ appeared first on ഇവാർത്ത | Evartha.

By admin