പാലക്കാട്: ആലത്തൂരില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണമായും കത്തി നശിച്ചത്.
സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
ആലത്തൂര്‍ അഗ്നിശമന എത്തിയാണ് തീ കെടുത്തിയത്. ആലത്തൂര്‍ പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.