• Wed. Feb 11th, 2026

24×7 Live News

Apdin News

പാലക്കാട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സിപിഎം വിമതര്‍

Byadmin

Feb 11, 2026



പാലക്കാട് :പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സിപിഎം വിമതരുടെ നീക്കം.നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇത്.ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് ശ്രമം.വിമതരുടെ പാര്‍ട്ടിയില്‍ സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ ശശിയെയും ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടെങ്കിലും ശശി ഇതുവരെ മനസു തുറന്നിട്ടില്ല.

ജില്ലയില്‍ വിമത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരുടേതാണ് സംയുക്ത നീക്കം. വിമതര്‍ക്ക് യുഡിഎഫിന്റെ പിന്തുണയുമുണ്ട്.

അതേസമയം,വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പ്രതികരിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതര്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ചത് പാര്‍ട്ടിയ്‌ക്ക് കനത്ത തിരിച്ചടിയായിരുന്നു. വിമത നീക്കം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം വീക്ഷിക്കുന്നത്.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ പി കെ ശശിയുടെ നീക്കങ്ങള്‍ ഇന്നലെ ചര്‍ച്ചയായി. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. വിഎസിന്റെ പിഎയായിരുന്ന എ സുരേഷിനെയും കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കമുണ്ട്.

 

By admin