
പാലക്കാട്: പുത്തന്‍ ഥാര്‍ ജീപ്പ് സഞ്ചാരത്തിനിടെ കത്തിനശിച്ചു. മൂന്നു ദിവസം മുമ്പ് നിരത്തിലിറക്കിയ വാഹനമാണിത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
മണ്ണാര്‍ക്കാട് സ്വദേശിയുടെ വാഹനമാണിത്.തീപിടിച്ച സമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇരുവരും ചാടിയിറങ്ങി.
വാഹനം പൂര്‍ണമായി കത്തിനശിച്ചു. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തി.