പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്