• Fri. Feb 7th, 2025

24×7 Live News

Apdin News

പാലക്കാട് ഭര്‍ത്യവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ‘നിരന്തരം പീഡിപ്പിച്ചിരുന്നു’: ഭര്‍ത്താവിനെതിരെ കുടുംബം

Byadmin

Feb 7, 2025


പാലക്കാട് ഭര്‍ത്യവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിന്‍സിയാണ് ഇന്നലെ ജീവനൊടുക്കിയത്. റിന്‍സിയും ഭര്‍ത്താവായ ഷെഫീഖും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിന്‍സിയുടെ കുടുംബം ആരോപിച്ചു.

ഭര്‍ത്താവ് നിരന്തരം റിന്‍സിയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. ഷെഫീഖിനെതിരെ നേരത്തെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് റിന്‍സി വീട്ടില്‍ വന്ന് പോയിരുന്നെന്നും ഇത്ര പെട്ടെന്ന് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റിന്‍സിയെ ഭര്‍ത്യവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

By admin