പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആനമൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോയിരുന്നത്. 405 ജലാറ്റിന്‍സ്റ്റിക്കുകള്‍ , 399 ഡിറ്റനേറ്ററുകള്‍ എന്നിവയാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലെ പുതൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.