
പാലക്കാട്: തൃത്താല സ്വദേശി വയോധികയെ തെരുവുനായ ക്രൂരമായി കടിച്ചു പരിക്കേല്‍പ്പിച്ചു.ശനിയാഴ്ച വൈകിട്ടാണ് സംഭവം . വീട്ടു മുറ്റത്ത് നിന്നിരുന്ന ഭാര്‍ഗവി (73)യുടെ കാലിന്റെ പിന്‍ഭാഗത്തെ മാംസം കടിച്ചു പറിച്ചു. ആക്രമണത്തില്‍ ഭാര്‍ഗവിയുടെ കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
ഭാര്‍ഗവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നായയെ ഓടിച്ച ശേഷം ഇവരെ രക്ഷപെടുത്തുക ആയിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭാര്‍ഗവിക്ക് ചികിത്സയ്‌ക്കുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.നായയെ ഉടന്‍ പിടികൂടണമെന്നും പേവിഷ ബാധ ഉണ്ടോ എന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി.