• Thu. Apr 16th, 2026

24×7 Live News

Apdin News

പാലക്കാട് വിഷു ആഘോഷിക്കവെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു

Byadmin

Apr 16, 2026


പാലക്കാട്: വിഷു ആഘോഷിക്കവെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപാണ്(34) മരിച്ചത്. കഴിഞ്ഞ രാത്രി എട്ടരയോടെയാണ് അപകടം.

ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പടക്കം പൊട്ടിക്കവെയാണ് ദുരന്തമുണ്ടാകുന്നത്.ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി സ്വദേശിയാണ് ദിലീപ്.

ദിലീപിന്റെ കൈയില്‍ ഒന്നിലേറെ ഗുണ്ടുകളുണ്ടായിരുന്നു.കൈയില്‍ ചേര്‍ത്തുപിടിച്ചിരുന്ന ഗുണ്ടിലേക്ക് തീ പടര്‍ന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു.ഇതോടെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിന് അതീവഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 



By admin