പാലക്കാട് വീടിനകത്ത് പൊട്ടിതെറി. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പന്നിപടക്കം പൊട്ടിതെറിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയോടെ വീടിനകത്ത് സൂക്ഷിച്ചിരുന്ന പന്നിപടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധു മരിച്ച ചടങ്ങിനായാണ് സഹോദരന്‍ ശരീഫ് ഈ വീട്ടില്‍ എത്തിയത്. ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ശരീഫ്, ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷഹാന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.