പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ പോളിംഗ് ആറ് ശതമാനത്തോളം ഉയര്‍ന്നത് ശോഭാ സുരേന്ദ്രന് അനുകൂലമാണെന്ന് വിലയിരുത്തല്‍. അവസാന നിമിഷം ശോഭ സുരേന്ദ്രനെ വോട്ടിന് പണം എന്ന ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചത് സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ ശോഭയോട് വലിയ സഹതാപതരംഗം ഉണര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാധ്യമ വേട്ടയാടല്‍ 2024ല്‍ തൃശൂരില്‍ ലോക് സഭാ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ സ്ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മാധ്യമവേട്ടയ്‌ക്ക് സമാനമായിരുന്നു. ഇവിടെ ശോഭ സുരേന്ദ്രന്‍ വോട്ടിനായി പണം നല്‍കി എന്ന ഇല്ലാക്കഥ പ്രചരിപ്പിക്കാന്‍ മലയാള മനോരമ, മാധ്യമം, മീഡിയാവണ്‍ ചാനല്‍, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയവര്‍ ആക്രമണ മനോഭാവത്തോടെയാണ് ശോഭയ്‌ക്കെതിരായ വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ഈ ആരോപണമുയര്‍ന്നപ്പോള്‍ ശോഭയെ അയോഗ്യയാക്കുമോ എന്ന രീതിയില്‍ സംശയവും ഈ ചാനലുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതോടെ പാലക്കാട്ടെ മിടുക്കിയായ ജില്ലാ കളക്ടര്‍ മാധാവിക്കുട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്ലൈയിംഗ് സ്ക്വാഡിനെ പറഞ്ഞയച്ച് സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ആവശ്യപ്പെട്ടു. ശോഭ പറഞ്ഞയച്ച സ്ത്രീയില്‍ നിന്നും പണം വാങ്ങി എന്ന് ആരോപിച്ച വയോധിക ഇക്കാര്യം നിഷേധിച്ചു.തനിക്ക് ആരും പണം തന്നിട്ടില്ലെന്ന വാദത്തില്‍ ആ സ്ത്രീ ഉറച്ചുനിന്നതോടെ മനോരമയുടെയും മീഡിയവണ്ണിന്റെയും റിപ്പോര്ട്ടര്‍ ചാനലിന്റെയും വാദം പൊളിഞ്ഞു. പ്രഥമദൃഷ്ട്യാ ശോഭ തെറ്റുകാരിയല്ലെന്ന് ജില്ലാ കളക്ടര്‍ തെരഞ്ഞെുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ഇത്തരം പരാതികള്‍ വരുമ്പോള്‍ അത് പൊലീസിനെക്കൊണ്ട് കൂടി അന്വേഷിപ്പിക്കേണ്ടത് ആവശ്യമാണ്. അത്രയേയുള്ളൂ.
2021ല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പോളിംഗ് ശതമാനം 75.27 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏറ്റവും ആവേശകരമായ പോളിംഗ് ആണ് ഇവിടെ നടന്നത്. അവസാന കണക്കുകള്‍ പ്രകാരം ഏകദേശം 81.51 ശതമാനത്തോളം പോളിംഗ് നടന്നു. അതായത് ആറ് ശതമാനത്തോളമാണ് വോട്ടിംഗ് ശതമാനം കൂടിയത്.
ഇത് എസ് ഐ ആര്‍ കാരണമാണോ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ശോഭയ്‌ക്ക് അനുകൂലമായ തരംഗമാണെന്ന് സുരേഷ് ഗോപിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ശോഭയെ എംഎല്‍എ ആയി വന്നാലും കേസില്‍ കുടുക്കിയിടുക എന്ന ദുഷ്ടലാക്കോടെയാണ് വേട്ടയാടിയത് എന്നുറപ്പ്.