പാലക്കാട് സ്‌കൂള്‍ പരിസരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സ്‌ഫോടനം. വൈകിട്ട് 4.45ഓടെ മൂത്താന്‍തറയിലെ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്.
10 വയസുകാരനാണ് സ്‌കൂള്‍ പരിസരത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം കുട്ടി എറിഞ്ഞതിന് പിന്നാലെ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദംകേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സ്‌കൂള്‍ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി.
ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടകവസ്തുക്കള്‍ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.