
പാലാ: പാല നഗരസഭയുടെ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍. സിപിഎം പുറത്താക്കിയ പശ്ചാത്തലത്തില്‍ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലായുടെ ഭരണം തീരുമാനിക്കുക.
പാലാ നഗരസഭയില്‍ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 11 സീറ്റും നേടി. 5 അഞ്ച് സ്വതന്ത്രരും ജയിച്ചു. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങള്‍.40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. പാലാ നഗരസഭയിലെ 13,14, 15 വാര്‍ഡുകളിലാണ് സഹോദരങ്ങളും ബിനു പുളിക്കക്കണ്ടത്തിന്റെ മകളും മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടര്‍ന്നാണ് ബിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. പാലായില്‍ 20 വര്‍ഷം കൗണ്‍സിലറായിരുന്നു ബിനു.