• Thu. Aug 7th, 2025

24×7 Live News

Apdin News

പാലിയേക്കര ടോള്‍ പിരിവ്; നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി

Byadmin

Aug 6, 2025


പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ടോള്‍പിരിവ് മരവിപ്പിച്ചത്. വിഷയത്തില്‍ സമര്‍പ്പിച്ച നിരവധി ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

തകര്‍ന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്നും തകര്‍ന്ന റോഡിന് ടോള്‍ പിരിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നും ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.

By admin