• Sun. Oct 19th, 2025

24×7 Live News

Apdin News

പാഴ്‌സല്‍ നല്‍കിയില്ല; തിരുവനന്തപുരത്ത് പായസക്കട ഇടിച്ചു തകര്‍ത്തു

Byadmin

Oct 19, 2025


തിരുവനന്തപുരത്ത് പാഴ്‌സല്‍ നല്‍കാത്തതിനെ തുടര്‍ന്ന് പായസക്കട ഇടിച്ചു തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്ക് ജീവനക്കാരന്‍ രക്ഷപ്പെട്ടുകയായിരുന്നു.

പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്. KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്‌കോര്‍പിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. എന്നാല്‍ ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

By admin