
ന്യൂദൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.കെ. സിങ്ങിനെതിരെ ബിജെപി അച്ചടക്ക നടപടി എടുത്തു. നരേന്ദ്ര മോദി സർക്കാരിൽ വൈദ്യുതി മന്ത്രിയും മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്നു ആർ.കെ. സിങ്.
ബീഹാർ ബിജെപി എംഎൽസി അശോക് അഗർവാളിനെയും കതിഹാർ മേയർ ഉഷ അഗർവാളിനെയും പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾതന്നെയാണ് കാരണം. എംഎൽസി അശോക് കുമാറിനൊപ്പം ഭാര്യ കതിഹാർ മേയർ ഉഷ അഗർവാളിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അശോക് അഗർവാൾ തന്റെ മകൻ സൗരവ് അഗർവാളിനെ കതിഹാറിൽ നിന്ന് വിഐപി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത് വിവാദമായിരുന്നു, ഇത് പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിരുന്നു.