• Mon. Oct 27th, 2025

24×7 Live News

Apdin News

പിഎം ശ്രീ പദ്ധതി, ഇളിഭ്യരായി എസ് എഫ് ഐ, വിദ്യാഭ്യാസ മന്ത്രിയെ ആശങ്ക അറിയിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമം

Byadmin

Oct 26, 2025



തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍, മുന്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതോടെ പദ്ധതിക്കെതിരെ നേരത്തേ ശക്തമായി രംഗത്തുണ്ടായിരുന്ന എസ് എഫ് ഐ ഇളിഭ്യരായി.എ ഐ എസ് എഫും എ ഐ വൈ എഫും കെ എസ് യുവും സര്‍ക്കാരിനെതിരെ സമരവും തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കണ്ട് ആശങ്ക അറിയിച്ചിരിക്കുകയാണ് എസ്എഫ്‌ഐ നേതാക്കള്‍.

ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍കരണം നടത്തുകയാണെന്നും പ്രതിരോധിക്കണമെന്നുമാണ് എസ്എഫ്‌ഐ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് മന്ത്രി വി. ശിവന്‍കുട്ടിയെ കണ്ട് ആശങ്കയറിയിച്ചത്.

. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മന്ത്രി ശിവന്‍കുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും എസ്എഫ്‌ഐ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചു.ഇതുവഴി ജനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാമെന്നാണ് എസ് എഫ് ഐ കുതുന്നത്. ഉന്നത നിലവാരത്തിലുളള വിദ്യാഭ്യാസം, മതിയായ അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കുന്ന പി എം ശ്രീ രാഷ്‌ട്രീയ കാരണങ്ങളാല്‍ നടപ്പാക്കാതിരിക്കുകയായിരുന്നു കേരളം. ഇതുമൂലം ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തിനുണ്ടായിരുന്നത്. നിലവില്‍ പദ്ധതിയില്‍ ഒപ്പുവച്ചതോടെ ഈ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കും.

 

 

 

By admin