• Thu. Oct 23rd, 2025

24×7 Live News

Apdin News

 പിഎം ശ്രീ പദ്ധതി: എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കാന്‍ സി പി ഐ

Byadmin

Oct 23, 2025



   തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയുളള എതിര്‍പ്പില്‍ സിപിഐ ഉറച്ചുനില്‍ക്കും . സിപിഐ എക്സിക്യൂട്ടീവില്‍ ഇക്കാര്യം തീരുമാനിച്ചു.

പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തു വന്നത്.ബുധനാഴ്ചത്തെ  സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയം പിഎം ശ്രീ ആയിരുന്നു.

എതിര്‍പ്പ് ഒരു തരത്തിലും സിപിഎം- സിപിഐ അഭിപ്രായ ഭിന്നതയായി കാണേണ്ടതില്ലെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടിന്റെ പ്രശ്നമാണിതെന്നുമാണ് നേതാക്കളുടെ അഭിപ്രായം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടത്തിലാണ്. ഇങ്ങനെ വര്‍ഗീയതയ്‌ക്കെതിരെ  വര്‍ഗീയ വിരുദ്ധ ചേരി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുമായി യോജിച്ചുകൊണ്ട് ഈ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തരുതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്.

പിഎം ശ്രീയില്‍ ഒപ്പിടാനുളള നീക്കത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരും ആശങ്കയറിയിച്ചു.

By admin