
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തിന് 40 വയസാണ് ഇനി പ്രായപരിധി.പട്ടികജാതി പട്ടിക വിഭാഗത്തിന് 45 വയസുവരെ പിഎസ്‌സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.
മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് ഇനി 43 വയസ് വരെ അപേക്ഷിക്കാനാവും. നേരത്തേ ഇത് 39 വയസായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
പ്രായപരിധി വര്‍ദ്ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇത് അംഗീകരിക്കുകയായിരുന്നു.