ഇഫാര്‍ ഇന്റെര്‍നാഷണലിന്റെ ക്യാമ്പസ് സിനിമ – ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും.
സംവിധായകന്റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതാനുഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയതാണ് ഈ സിനിമ.
“പിഡിസി” എഴുതി സംവിധാനം നിര്‍വ്വഹിച്ചത് റാഫി മതിരയാണ്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്‌ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന “പിഡിസി” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും.
സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ് ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു, കിഷോര്‍ ദാസ്, പോള്‍സന്‍ പാവറട്ടി, ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്നത്തെ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാര്‍ക്ക് കുറഞ്ഞവരോ സയന്‍സ് സ്ട്രീമില്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് വിലസിയിരുന്നത് പാരലല്‍ കോളേജുകളില്‍ ആയിരുന്നു.
1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള കൗമാരക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്‌ക്ക് കടന്നു ചെന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയുടെ ഭാഗമാകുന്നു.
പൂര്‍വ്വ വിദ്യാര്‍ഥി വാട്സ് ആപ്പ് കൂട്ടായ്മകള്‍ കുടുംബം കലക്കുന്നു, കൊലപാതകങ്ങള്‍ വരെ നടക്കുന്നു എന്ന് പൊതുവേ പരാതിയുള്ള കാലഘട്ടത്തില്‍ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൗഹൃദം പുതുക്കുന്ന പ്രീഡിഗ്രിക്കാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് സൗഹൃദത്തിന്റെ ശക്തി തെളിയിച്ചു കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
ഉണ്ണി മടവൂരിന്റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിന്റെ മനസ്സിനിണങ്ങുന്ന പശ്ചാത്തല സംഗീതം, ഫിറോസ് നാഥ് ഒരുക്കിയ വ്യത്യസ്ത കാറ്റഗറികളിലുള്ള 4 ഗാനങ്ങള്‍, സജിത്ത് മുണ്ടയാടിന്റെ കലാസംവിധാനം, മനോജ് ഫിഡാക്കിന്റെ ത്രസിപ്പിക്കുന്ന കോറിയോഗ്രഫി, വിപിന്‍ മണ്ണൂരിന്റെ കിറുകൃത്യമായ എഡിറ്റിംഗ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാകും.
റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ K.S. ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ആലപിച്ചിരിക്കുന്നു. സൗണ്ട് മിക്സിംഗ് ഹരികുമാര്‍. ഇഫക്ട്സ് ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ് ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ് ഫിലിംസ്