• Tue. May 20th, 2025

24×7 Live News

Apdin News

പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം – Chandrika Daily

Byadmin

May 20, 2025


കോഴിക്കോട്: തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി അവഗണിക്കുന്ന പിണറായി സർക്കാരിന് ബൂർഷ്വാ മുഖമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം പിണറായിക്കാലം കാലികാലം എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരക്കോലം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടികളുടെ ധുർത്താണ് നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യബോർഡുകൾക്ക്
വേണ്ടി മാറ്റി വെച്ച തുക കൊണ്ട് ആശാമരുടെ ഓണറേറിയ പ്രശ്നം പരിഹരിക്കാൻ കഴിയും. പൗരപ്രമുഖർക്ക് ഭക്ഷണവും പാവങ്ങളോട് ഭാഷണവുമെന്ന വിവേചന നിലപാട് കൈകൊള്ളുന്ന പിണറായിയോട് മൈക്ക് പോലും സഹകരിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അനാസ്ഥമൂലം കോഴിക്കോട് തീ പിടുത്തം ആവർത്തിക്കുകയാണ്. കോഴിക്കോടിന്റെ പേര് തീക്കൂട് എന്നാക്കി മാറ്റേണ്ട സ്ഥിതിവിശേഷമാണെന്നും
അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ജില്ല സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, സമദ് നടേരി, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, മുസ്‌ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട് തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, സി കെ ഷക്കീർ, ഇ ഹാരിസ്, അൻവർ ഷാഫി, മൻസൂർ ഇടവലത്ത്, ഫാസിൽ നടേരി,അൻസീർ പനോളി, ഷൗക്കത്ത് വിരുപ്പിൽ, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സാബിത്ത് മായനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

 



By admin